തരംഗമായി രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ആർആർആറി’ലെ പുതിയ ഗാനം. രാംചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ ‘കരിന്തോല് സംഘമാകെ’ എന്ന് തുടങ്ങുന്ന ഫാസ്‌റ്റ് നമ്പർ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഞ്ച് ഭാഷകളിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
മരഗതമണിയുടെ സംഗീതത്തിൽ മാങ്കൊമ്പ് ഗോപാലകൃഷ്‌ണനാണ് മലയാളത്തിൽ വരികളെഴുതിയിരിക്കുന്നത്. കെഎസ് ഹരിശങ്കറും യാസിൻ നിസാറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘ബാഹുബലി’ക്ക് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ആർആർആർ. ‘രുധിരം രണം രൗദ്രം’ എന്നതിന്റെ ചുരുക്കപ്പേരാണ് ‘ആർആർആർ’.
450 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം 1920കളിലെ ‘അല്ലൂരി സീതാരാമ രാജു’, ‘കോമരം ഭീം’ എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീം ആയി ജൂനിയർ എൻടിആറും എത്തുന്നു. 2022 ജനുവരി 7നാണ് ചിത്രം റിലീസ് ചെയ്യുക.
ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നു. ഇരുവരുടെയും ആദ്യ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണിത്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്‌റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെകെ സെന്തിൽ കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ശ്രീകർ പ്രസാദാണ്.
Most Read: വൃക്ക തകരാർ; ലക്ഷണങ്ങളും കാരണങ്ങളും അറിയാം








































