വൃക്ക തകരാർ; ലക്ഷണങ്ങളും കാരണങ്ങളും അറിയാം

By Team Member, Malabar News
Kidney Injury Reasons And Symptoms
Ajwa Travels

രക്‌തം ശുദ്ധീകരിക്കുന്ന പണി പെട്ടെന്ന് വൃക്കകൾ നിർത്തിയാലോ? ജീവൻ നഷ്‌ടപ്പെടാവുന്ന തരത്തിൽ പെട്ടെന്നുള്ള വൃക്കകളുടെ ഇത്തരം പണിമുടക്കിനെ അറിയപ്പെടുന്നത് അക്യൂട്ട് റീനല്‍ ഫെയ്‌ളര്‍ അഥവാ അക്യൂട്ട് കിഡ്നി ഇഞ്ചുറി എന്നാണ്. വൃക്കകള്‍ക്ക് ക്ഷതമേറ്റ് രക്‌തത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ ഇവ നിര്‍ത്തിവയ്‌ക്കുന്നതോടെ അപകടകരമായ ബയോകെമിക്കലുകള്‍ ശരീരത്തില്‍ അടിഞ്ഞു കൂടാന്‍ തുടങ്ങും. മരണം വരെ സംഭവിച്ചേക്കാവുന്ന ഈ വൃക്ക തകരാര്‍ കണ്ടെത്തിയാല്‍ ഉടനടി ചികിൽസ ആരംഭിക്കേണ്ടതാണ്.

സാധാരണ ഗതിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികളിലാണ് അക്യൂട്ട് കിഡ്നി ഇഞ്ചുറി കണ്ട് വരുന്നത്. വൃക്ക തകരാറിന് മുന്‍പ് രോഗിയുടെ ആരോഗ്യ നില തൃപ്‍തികരമായിരുന്നുവെങ്കില്‍ കൃത്യ സമയത്തെ ചികിൽസയിലൂടെ രോഗിയെ പൂർണമായും സുഖപ്പെടുത്താം. വൃക്കകൾ ഇത്തരത്തിൽ പണിമുടക്കാൻ നിരവധി കാരണങ്ങളുണ്ട്. വൃക്കകൾക്ക് നേരിട്ട് സംഭവിക്കുന്ന നാശം, വൃക്കകളിലേക്കുള്ള രക്‌തയോട്ടത്തിൽ ഉണ്ടാകുന്ന തടസം, മൂത്രം പുറന്തള്ളുന്ന കുഴലുകളിലെ തടസവും, തുടർന്ന് ശരീരത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളും വൃക്കകളുടെ തകരാറിന് കാരണമായേക്കാം.

പ്രധാന ലക്ഷണങ്ങൾ

  • മൂത്രത്തിന്റെ അളവ് കുറയുക
  • കാലുകളിൽ നീര് വെക്കുക
  • ക്ഷീണവും ദുർബലതയും തോന്നുക
  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക
  • മനം മറിച്ചിൽ, ഛർദി, ചുഴലി എന്നിവ ഉണ്ടാകുക
  • ചില സമയങ്ങളിൽ ലക്ഷണങ്ങൾ ഇല്ലാതെയും വൃക്ക സ്‌തംഭനം ഉണ്ടായേക്കാം

വൃക്കകളെ തകരാറിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്തിയാണ് ഇതിന് ചികിൽസ നൽകുന്നത്. വൃക്കകളെ പിന്തുണയ്‌ക്കുന്നതിനുള്ള സപ്പോര്‍ട്ടീവ് ട്രീറ്റ്മെന്റും ചികിൽസയുടെ ഭാഗമായി ഈ ഘട്ടത്തില്‍ നല്‍കുന്നതാണ്. കൂടാതെ സങ്കീർണതകൾ ഒഴിവാക്കുന്നതിനായി വൃക്ക പഴയ നില കൈവരിക്കുന്നത് വരെ ഡയാലിസിസും നടത്തുന്നതാണ്. ശരീരത്തിലെ മാലിന്യങ്ങൾ നീക്കി ശരീരത്തിന്റെ ബയോകെമിക്കൽ സന്തുലനാവസ്‌ഥ പുനഃസ്‌ഥാപിക്കുന്നതിന് ഡയാലിസിസ് സഹായകമാകും.

ഭക്ഷണത്തിലും നിയന്ത്രണം

വൃക്ക തകരാറിനെ തുടർന്ന് ചികിൽസ തേടിയ രോഗികളോട് ഭക്ഷണത്തിൽ നിന്നും പൊട്ടാസ്യം അധികമുള്ള പഴങ്ങൾ, ഉരുളക്കിഴങ്, ഓറഞ്ച് എന്നിവ ഒഴിവാക്കാൻ ഡോക്‌ടർമാർ ആവശ്യപ്പെടാറുണ്ട്. കൂടാതെ പൊട്ടാസ്യത്തിന്റെ തോത് കുറഞ്ഞ ആപ്പിളുകള്‍, പപ്പായ, പേരയ്‌ക്ക, സ്ട്രോബെറികള്‍ തുടങ്ങിയവ രോഗികൾക്ക്  നിര്‍ദ്ദേശിക്കാറുണ്ട്. പ്രതിദിന ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിലേക്ക് കുറയ്‌ക്കണമെന്നും, ഫാസ്‌റ്റ് ഫുഡ്, ഫ്രോസൻ എന്നിവ ഒഴിവാക്കണമെന്നും ഇത്തരം രോഗികളോട്‌ ഡോക്‌ടർമാർ നിർദ്ദേശിക്കാറുണ്ട്.

വൃക്ക തകരാർ ഉണ്ടാകാൻ മറ്റൊരു കാരണം ഏതെങ്കിലും രോഗം വന്നാല്‍ ഡോക്‌ടറെ കാണാതെ സ്വയം ചികിൽസ നടത്തുന്നതും മെഡിക്കല്‍ സ്‌റ്റോറില്‍ പോയി വേദനസംഹാരികൾ വെറുതെ വാങ്ങി കഴിക്കുന്നതുമാണ്. വൃക്കകൾക്ക് തകരാറുള്ള ആളുകൾ പുകവലിയും മദ്യപാനവും ഒഴിവാക്കിയുള്ള ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് വളരെ അത്യാവശ്യമാണ്.

Read also: ഇനി മാതളനാരങ്ങയുടെ തൊലിയും കളയണ്ട; ഏറെയുണ്ട് ഗുണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE