മുഖം തിളങ്ങാൻ ആൽമണ്ട് ഓയിൽ

By News Bureau, Malabar News
almond oil-beauty tips
Ajwa Travels

ആൽമണ്ട് ഓയിൽ അഥവാ ബദാം ഓയിൽ ഉപയോ​ഗിക്കാത്തവർ വിരളമായിരിക്കും. ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കും എന്നപോലെ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഉത്തമമായ പരിഹാരമാണ് ആൽമണ്ട് ഓയിൽ. ചര്‍മസംരക്ഷണത്തിനും കേശ സംരക്ഷണത്തിനുമെല്ലാം ഒരുപോലെ നല്ലതാണ് ബദാം.

ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട് ഓയിലിൽ അടങ്ങിയിട്ടുണ്ട്. ഇതു സ്‌ഥിരമായി ഉപയോഗിച്ചാൽ ആർക്കും സുന്ദരമായ ചർമം സ്വന്തമാക്കാം.

ആൽമണ്ട് ഓയിൽ ഉപയോഗിച്ചുള്ള ചില ബ്യൂട്ടി ടിപ്‌സുകൾ പരിചയപ്പെടാം.

രാത്രി കിടക്കുന്നതിനു മുൻപു രണ്ടോ മൂന്നോ തുള്ളി ആൽമണ്ട് ഓയിൽ ഉപയോഗിച്ചു കണ്ണിനു ചുറ്റും മസാജ് ചെയ്‌താൽ കറുപ്പുനിറം മാറും.

പകുതി നാരങ്ങ മുറിച്ചെടുത്ത് മുഖത്ത് നന്നായി സ്‌ക്രബ് ചെയ്യുക. ഇതിനുശേഷം ആൽമണ്ട് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് സൂര്യപ്രകാശമേറ്റത് മൂലമുള്ള കരുവാളിപ്പും കറുത്തപാടുകളും അകറ്റാൻ സഹായിക്കും.

ആൽമണ്ട് ഓയിൽ, നാരങ്ങാ നീര്, തേൻ എന്നിവ സമം ചേർത്ത് മുഖത്ത് പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. ആഴ്‌ചയിലൊരിക്കൽ ഇങ്ങനെ ചെയ്‌താൽ നിറം വർധിക്കും.

മുഖത്തെ കറുത്തപാടുകൾ മാറാനും ആൽമണ്ട് ഓയിൽ ഉത്തമമാണ്. ഇതിനായി ആൽമണ്ട് ഓയിലും തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ മതി.

ആൽമണ്ട് ഓയിൽ സ്‌ഥിരമായി പുരട്ടിയാൽ ചുണ്ടിലെ വരൾച്ചയും കറുപ്പും മാറിക്കിട്ടും.

മുടി സംരക്ഷണത്തിനും ആൽമണ്ട് ഓയിൽ ഉത്തമമാണ്. ഇത് സ്‌ഥിരമായി ഉപയോഗിച്ചാൽ മുടിക്ക് നീളവും കരുത്തും വർധിക്കുകയും തിളക്കമേറുകയും ചെയ്യും. ആഴ്‌ചയിൽ ഒരിക്കൽ ആൽമണ്ട് ഓയിൽ ചൂടാക്കി തലയോട്ടിയിൽ മസാജ് ചെയ്യുന്നതും ഉത്തമമാണ്.

Most Read: ‘കുറുപ്പ്‌ ’ട്രെയ്‌ലർ ബുർജ് ഖലീഫയിൽ; ആസ്വദിച്ച് ദുൽഖറും കുടുംബവും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE