കാസർഗോഡ് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു

By Senior Reporter, Malabar News
accident
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ബന്തിയോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബിജെപി നേതാവ് മരിച്ചു. ഉപ്പള പ്രതാപ് നഗർ സ്വദേശിയും ബിജെപി കുമ്പള മണ്ഡലം സെക്രട്ടറിയുമായ ധൻരാജാണ് (40) മരിച്ചത്. കാസർഗോഡ്- മംഗളൂരു ദേശീയ പാതയിൽ ഉപ്പളക്കടുത്ത് ബന്തിയോടാണ് വാഹനാപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടം.

ധൻരാജ് സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ, യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ലോകയ്യ പൂജാരി. മാതാവ്: രേവതി. സഹോദരങ്ങൾ: കിഷോർ, നാഗേഷ്.

Most Read| യുവാവിന്റെ ഫോൺ അടിച്ചുമാറ്റി കുരങ്ങൻ; കോൾ വന്നപ്പോൾ അറ്റൻഡ് ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE