ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക് ചേക്കേറി കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇനി ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും. ഒരു വര്‍ഷത്തേക്കുള്ള കരാറാണ് ഈ കോഴിക്കോട്ടുകാരന്‍ ഗോവന്‍ ക്ലബുമായി ഒപ്പുവെച്ചത്.
കഴിഞ്ഞ സീസണ്‍ മുഴുവന്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നിട്ടും ഒരു മത്സരം പോലും കളിക്കാന്‍ ആകാതെയാണ് ഷിബിന്‍ രാജ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടത്. അതേസമയം ചര്‍ച്ചിലില്‍ ഒന്നാം ഗോള്‍ കീപ്പര്‍ ആകാന്‍ ഷിബിനാകുമെന്നാണ് കരുതുന്നത്.
മുമ്പ് ഗോകുലത്തിനായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഷിബിന്‍ രാജിന് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വഴി തുറന്ന് നല്‍കിയത്. ചര്‍ച്ചിലിലും ആ ഗോകുലം കാലത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ ഷിബിന്‍ ശ്രമിക്കും.
നേരത്തെ രണ്ട് സീസണുകളില്‍ മോഹന്‍ ബഗാനൊപ്പം കളിച്ച ഷിബിന്‍ രാജ് ഇന്ത്യ എയര്‍ ഫോഴ്‌സിന്റെ താരം കൂടിയായിരുന്നു. കൂടാതെ സര്‍വീസസിനോടൊപ്പം സന്തോഷ് ട്രോഫിയും ഷിബിന്‍ മുമ്പ് നേടിയിട്ടുണ്ട്.
Malabar News: ദേശീയ നിലവാരവുമായി പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം; ഉദ്ഘാടനം ഇന്ന്







































