തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്‌തി നേടിയത് 2828 പേരാണ്. ആകെ രോഗബാധ 8135 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 29 ആണ്. സമ്പര്‍ക്ക രോഗികള്‍ 7013 ഇന്നുണ്ട്. ഉറവിടം അറിയാത്ത 730 രോഗബാധിതരും, 72,339 പേർ നിലവിൽ ചികിൽസയിലുമുണ്ട്. 105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
കോഴിക്കോട് 1072 പുതിയ രോഗികൾ. 1013 സമ്പർക്കം, മലപ്പുറത്ത് 968, എറണാകുളത്ത് 934 പേർക്കും രോഗം ബാധിച്ചു. തിരുവനന്തപുരത്ത് 856. തലസ്ഥാന ജില്ലയിൽ പ്രോട്ടോക്കോൾ അനുസരിക്കാത്ത സാഹചര്യമുണ്ട്. 40 വയസിന് താഴെയുള്ളവരാണ് രോഗികളാവുന്നതിൽ ഏറെയും. ആശുപത്രിയിലെത്തുന്ന ഗർഭിണികൾ കടകളിൽ കയറുന്നു, ഷോപ്പിങ് നടത്തുന്നു. രോഗവ്യാപനം വർധിക്കാൻ ഇത് കാരണമാകുന്നു.
കോവിഡ്: 2020 ഒക്‌ടോബർ 01ലെ സമ്പൂർണ്ണ അവലോകനം ഇവിടെ വായിക്കാം






































