സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നു; ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി

By Staff Reporter, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണ വിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ കേസുകളുടെ നിരക്ക് 13 ശതമാനം ആയെന്നും ഗുരുതര കേസുകള്‍ കുറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗമുക്‌തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്ത് വാക്‌സിനേഷനും മികച്ച രീതിയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയായി ഒരു കോടിയിലേറെ പേര്‍ 2 ഡോസ് വാക്‌സിനും എടുത്തുവെന്നും മുതിര്‍ന്ന പൗരൻമാര്‍ വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാട്ടരുതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളിലും പൂര്‍ത്തിയാക്കും; മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി കൈകൊള്ളുമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. മാസ്‌ക് ധരിക്കുന്ന യാതൊരുവിധ ഇളവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്‌ഥാനത്ത് 19,675 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. 1,19,594 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിൽ രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 142 പേർക്കുമാണ്. ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 16.45%വും ചികിൽസയിലുള്ളത് 1,61,026 പേരുമാണ്.

Most Read: വാക്‌സിൻ ഇടവേളയിൽ ഇളവ്; ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രം അപ്പീൽ നൽകി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE