തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 82,804 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 65,517 പരിശോധന ആണ്. ഇതിൽ രോഗബാധ 6075 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5948 ഉമാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 19 പേർക്കാണ്.
ആകെ രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്;
കാസർഗോഡ്: 87
കണ്ണൂർ: 254
വയനാട്: 212
കോഴിക്കോട്: 663
മലപ്പുറം: 671
പാലക്കാട്: 159
തൃശ്ശൂർ: 421
എറണാകുളം: 558
ആലപ്പുഴ: 368
കോട്ടയം: 639
ഇടുക്കി: 207
പത്തനംതിട്ട: 570
കൊല്ലം: 824
തിരുവനന്തപുരം: 442
സമ്പര്‍ക്ക രോഗികള്‍ 5603 ഇന്നുണ്ട്. ഉറവിടം അറിയാത്ത 335 രോഗബാധിതരും, 67,650 പേർ നിലവിൽ ചികിൽസയിലുമുണ്ട്. ആരോഗ്യരംഗത്തുള്ള 27 പേർക്കാണ് ഇന്ന് രോഗബാധ സ്‌ഥിരീകരിച്ചത്. സമ്പർക്ക രോഗികളുടെ ശതമാനകണക്ക് നോക്കിയാൽ അത് 92.23 ശതമാനമാണ്.
ഇന്നത്തെ ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 9.27 ആണ്. ഇന്നത്തെ 6075 രോഗബാധിതരില്‍ 110 പേർ യാത്രാ ചരിത്രം ഉള്ളവരാണ്. 24 മണിക്കൂറിനിടെ യുകെയിൽ നിന്നും വന്ന 01 ആൾക്കാണ് കോവിഡ് 19 സ്‌ഥിരീകരിച്ചത്. അടുത്തിടെ യുകെയിൽ നിന്നും വന്ന 80 പേർക്കാണ് ഇത് വരെ കോവിഡ് 19 സ്‌ഥിരീകരിച്ചത്. ഇതിൽ ആകെ 10 പേരുടെ ഫലത്തിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് ആണുള്ളത്.
സമ്പര്‍ക്കത്തിലൂടെ 5603 പേർക്ക് രോഗ ബാധ സ്‌ഥിരീകരിച്ചു. കാസര്‍ഗോഡ് 72, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോഴിക്കോട് 653, മലപ്പുറം 645, വയനാട് ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, എറണാകുളം 524, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 350 പേര്‍ക്കും, ഇടുക്കി 198 കോട്ടയം 594, കൊല്ലം ജില്ലയില്‍ നിന്നുള്ള 812 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 521, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത്.
ഇന്ന് കോവിഡില്‍ നിന്ന് മുക്‌തി നേടിയവര്‍ 5948, ജില്ല തിരിച്ചുള്ള കണക്ക് ഇനി പറയുന്നതാണ്; തിരുവനന്തപുരം 525, കൊല്ലം 552, പത്തനംതിട്ട 224, ആലപ്പുഴ 257, കോട്ടയം 709, ഇടുക്കി 354, എറണാകുളം 726, തൃശൂര്‍ 398, പാലക്കാട് 252, മലപ്പുറം 670, കോഴിക്കോട് 623, വയനാട് 263, കണ്ണൂര്‍ 328, കാസര്‍ഗോഡ് 67. ഇനി ചികിൽസയിലുള്ളത് 67,650. ഇതുവരെ ആകെ 8,96,668 പേര്‍ കോവിഡില്‍ നിന്നും മുക്‌തി നേടി.
Most Read: രാജ്യസഭാ പ്രതിപക്ഷ സ്‌ഥാനം; ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ
സംസ്‌ഥാനത്ത് ആകെ കോവിഡ് മരണം ഇത് വരെ 3867 ആയി. ഇന്ന് കോവിഡ്-19 സ്‌ഥിരീകരിച്ച മരണങ്ങള്‍ 19 ആണ്. ആരോഗ്യ മേഖലയിൽ 27ൽ; പത്തനംതിട്ട 6, തൃശൂര്‍, കണ്ണൂര്‍ 4 വീതം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍ഗോഡ് 3 വീതം, എറണാകുളം 2, കൊല്ലം, വയനാട് 1 വീതം എന്നിങ്ങനെയാണ് രോഗബാധ.
സംസ്‌ഥാനത്തെ കോവിഡ് പരിശോധന: കഴിഞ്ഞ 24 മണിക്കൂറിനിടെ 65,517 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെൻറ്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആൻറ്റിജെന്‍ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,00,96,326 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്.
Farmers Protest: ട്രാക്‌ടർ റാലിയിലെ സംഘർഷം; രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ
ഇന്ന് സംസ്‌ഥാനത്ത് ഒഴിവാക്കപ്പെട്ടത് 00 ഹോട്ട് സ്‌പോട്ടുകളാണ്; ഇനി 445 ഹോട്ട് സ്‌പോട്ടുകളാണ് സംസ്‌ഥാനത്ത് ഉള്ളത്. ഒഴിവാക്കപ്പെട്ട ഹോട്ട് സ്‌പോട്ടുകളുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് നിലവില്‍ വന്നത് 11 ഹോട്ട് സ്‌പോട്ടുകളാണ്. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണക്കൂടുതൽ കാരണം പേരുവിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.
1270 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇനി വിവിധ ജില്ലകളിലായി 2,24,659 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 2,13,774. പേര്‍ വീട്/ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്നിലും 10,885 പേര്‍ ആശുപത്രികളിലുമാണ്.
Related News: കുട്ടികളിൽ വാക്‌സിൻ പരീക്ഷണം ഉടൻ; അനുമതി ലഭിച്ചെന്ന് ഭാരത് ബയോടെക്