ട്രാക്‌ടർ റാലിയിലെ സംഘർഷം; ​രണ്ട് നേതാക്കൾക്ക് സസ്‍പെൻഷൻ

By Syndicated , Malabar News
tractor rally
Representational image
Ajwa Travels

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്‌ടര്‍ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് രണ്ട് നേതാക്കളെ സംയുക്‌ത കിസാന്‍ മോര്‍ച്ച പുറത്താക്കി. ആസാദ് കിസാന്‍ കമ്മിറ്റി പ്രസിഡണ്ട് ഹര്‍പാല്‍ സന്‍ഖ, ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് സുര്‍ജിത് സിംഗ് ഫുല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്‌.

പോലീസുമായി ഉണ്ടാക്കിയ ധാരണകള്‍ തെറ്റിച്ച് മുന്‍കൂട്ടി നിശ്‌ചയിച്ച പാതയില്‍നിന്ന് മാറി പരേഡ് നടത്തിയതിനാണ് നടപടി. റിപ്പബ്‌ളിക് ദിനത്തില്‍ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ അന്വേഷണം നടത്താന്‍ സംഘടന നിയമിച്ച മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.

റിപ്പബ്ളിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്‌ടർ റാലിയിൽ ശക്‌തമായ സംഘർഷത്തിനാണ് രാജ്യതലസ്‌ഥാനം സാക്ഷ്യം വഹിച്ചത്. പലയിടങ്ങളിലും പോലീസും കർഷകരും ഏറ്റുമുട്ടി. സംഘർഷവുമായി ബന്ധപ്പെട്ട് കർഷകർ അടക്കം നിരവധി പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

Read also: കർഷക സമരം; ഡെൽഹിയിൽ ഒരു കർഷകൻ കൂടി ആത്‌മഹത്യ ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE