രാജ്യസഭാ പ്രതിപക്ഷ സ്‌ഥാനം; ലക്ഷ്യമിട്ട് മുതിർന്ന കോൺഗ്രസ് നേതാക്കൾ

By Syndicated , Malabar News
aicc
Ajwa Travels

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭാ പ്രതിപക്ഷ സ്‌ഥാനത്ത് നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ പിൻഗാമിയാകാൻ ലക്ഷ്യമിട്ട് മുതിർന്ന നേതാക്കൾ രംഗത്ത്. പി ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് അടക്കമുള്ളവരാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്‌ഥാനം ലക്ഷ്യമിട്ട് രംഗത്ത് വന്നത്.

പ്രതിപക്ഷ നേതാവ് സ്‌ഥാനത്ത് നിന്ന് ഫെബ്രുവരി 15ന് ഗുലാം നബി ആസാദ് പടിയിറങ്ങും. പകരം മറ്റൊരാളെ കണ്ടെത്താനുള്ള കോൺഗ്രസിന്റെ ശ്രമം ഇനിയും പൂർത്തിയായിട്ടില്ല. സ്‌ഥാനം ലക്ഷ്യമിട്ട് ഒന്നിലധികം നേതാക്കൾ രംഗത്തെത്തിയതാണ് സാഹചര്യം സങ്കീർണമാവാൻ കാരണം. പി ചിദംബരം, ആനന്ദ് ശർമ്മ, ദ്വിഗ് വിജയ് സിംഗ് എന്നിവർ കേന്ദ്ര നേതൃത്വത്തെ താൽപര്യമറിയിച്ചിട്ടുണ്ട്.

എന്നാൽ മല്ലികാർജുൻ ഖാർഗേക്കാണ് കോൺഗ്രസ് അധ്യക്ഷയുടെ പിന്തുണയെന്ന് സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും പാർട്ടിയിൽ വിശദമായ ചർച്ച നടത്തിയ ശേഷമാകും തീരുമാനമെന്നും കോൺ​ഗ്രസ് വക്‌താക്കൾ അറിയിച്ചു.

Read also: കത്‌വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE