കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് പോസിറ്റീവ്

By Team Member, Malabar News
Malabarnews_arif mohammad khan
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Ajwa Travels

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകുകയോ, സ്വയം നിരീക്ഷണത്തില്‍ പോകുകയോ ചെയ്യണമെന്ന് അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്‌തമാക്കി. രാജ്ഭവനിൽ ഐസൊലേഷനിൽ കഴിയുന്ന ഗവർണറുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

രാജ്ഭവനില്‍ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്‌ചയായി വിവിധ പരിപാടികള്‍ക്കായി ഗവര്‍ണര്‍ ഡെല്‍ഹിയില്‍ ആയിരുന്നു. അവിടെ വച്ച് താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരോടും ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ക്ക് ഒപ്പം തന്നെ അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരനും ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.

Read also : ബിനീഷിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണം; നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE