ഗവര്‍ണര്‍ക്കെതിരെ രാഷ്‌ട്രപതിക്ക് പരാതി നല്‍കി ബിനോയ് വിശ്വം

By Central Desk, Malabar News
Binoy Vishwam filed a complaint against the Governor to the President
Ajwa Travels

തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് പുതിയതലത്തിലേക്ക്. രാഷ്‌ട്രപതിക്ക് പരാതിനൽകിയാണ് പുതിയ പോരിന് തുടക്കം കുറിക്കുന്നത്. ഭരണഘടനാതത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് രാജ്യസഭാ എംപിയായ ബിനോയ് വിശ്വം രാഷ്‌ട്രപതിയോട് പരാതിയിൽ ആവശ്യപ്പെട്ടു.

ഗവര്‍ണര്‍ക്കെതിരെ സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ കടുത്ത ആരോപണങ്ങൾ തുടരുമ്പോള്‍ ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കളും കൂട്ടത്തോടെ രംഗത്തെത്തി. ഗവര്‍ണര്‍ക്കെതിരെ എല്ലാ സാധ്യതകളും തേടുന്നതിന്റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്‌ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നത്.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് ബിനോയ് വിശ്വം എംപി നൽകിയ പരാതിയിൽ ‘സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണെന്ന്’ ചൂണ്ടികാണിക്കുന്നു. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്‌ട്രപതി ഇടപെടണം, രാജ്ഭവന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

Most Read: അട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി ശരിവച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE