തിരുവനന്തപുരം: മൽസ്യത്തൊഴിലാളികൾക്ക് ഇനി വറുതിയുടെ കാലം. സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്‌ഞാപനം പുറപ്പെടുവിച്ചു. ജൂൺ പത്തുമുതൽ ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമേ ഈ ദിവസങ്ങളിൽ മൽസ്യബന്ധനത്തിന് അനുമതിയുള്ളൂ
ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസമില്ല. പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി