തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽവരും. നിരോധനം 52 ദിവസം നീണ്ടുനിൽക്കും. ജൂലൈ 31 വരെ സംസ്‌ഥാനത്തെ യന്ത്രവൽകൃത മൽസ്യബന്ധന മേഖല നിശ്‌ചലമാകും. സംസ്‌ഥാനത്തിന്റെ പരിധിയിലുള്ള 12 നോട്ടിക്കൽ മൈൽ കടലിൽ അടിത്തട്ടിൽ മൽസ്യബന്ധനം നടത്തുന്ന ബോട്ടുകൾക്കാണ് നിരോധനം. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും കടലിൽ പോകാൻ തടസമില്ല.
പ്രധാന തുറമുഖങ്ങളെല്ലാം അടച്ചിടും. സംസ്‌ഥാനത്താകെ 3737 യന്ത്രവൽകൃത ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. കൊല്ലം ജില്ലയിലെ നീണ്ടകര, തങ്കശ്ശേരി, അഴീക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ ബോട്ടുകളുള്ളത്. 10-15 ദിവസത്തേക്ക് കടലിൽ പോയ മിക്ക ബോട്ടുകളും ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി തീരത്തേക്ക് മടങ്ങിയെത്തി. 1989ൽ ആണ് ട്രോളിങ് നിരോധനം ആദ്യമായി സംസ്‌ഥാനത്ത് നടപ്പിലാക്കിയത്.
Most Read: റോഡ് ക്യാമറ; സർവത്ര പ്രശ്‌നങ്ങൾ- ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചു ഗതാഗതമന്ത്രി