കണ്ണൂർ: ജില്ലാ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്ത് യുഡിഎഫ് വിജയിച്ചു. അതേസമയം, തൃശൂർ കോർപറേഷനിൽ 24 ഇടങ്ങളിൽ മുന്നേറി എൽഡിഎഫ് ഭരണം നിലനിർത്തി. 23 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ലീഡ്. തിരുവനന്തപുരം കോർപറേഷനിലും എൽഡിഎഫ് ഭരണം ഉറപ്പിച്ചുകഴിഞ്ഞു.
Also Read: തിരഞ്ഞെടുപ്പിൽ സർവാധിപത്യം നേടി എൽഡിഎഫ്
കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വളരെ ആവേശമേറിയ തിരഞ്ഞെടുപ്പാണ് 2020ൽ നടന്നത്. പ്രതിപക്ഷം തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലും മികച്ച പ്രകടനമാണ് എൽഡിഎഫ് കാഴ്‌ച വെക്കുന്നത്. 6 കോർപറേഷനുകളിൽ അഞ്ചിലും എൽഡിഎഫ് മുന്നേറുന്നു. ജില്ലാ പഞ്ചായത്തുകളിൽ 7 എണ്ണം മാത്രമാണ് കഴിഞ്ഞ തവണ എൽഡിഎഫിന് ഒപ്പം ഉണ്ടായിരുന്നതെങ്കിൽ ഇത്തവണ 10 ജില്ലാ പഞ്ചായത്തുകളാണ് എൽഡിഎഫിനെ പിന്തുണക്കുന്നത്. 152 ബ്‌ളോക്ക് പഞ്ചായത്തുകളിൽ 110 എണ്ണം നേടി എന്നതും ചെറിയ കാര്യമല്ല.







































