തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം

By News Desk, Malabar News
ldf lead in pathamthitta_Malabar news
Ajwa Travels

തൃശൂർ: വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ വിജയം എൽഡിഎഫിനൊപ്പം. കോർപറേഷനുകളിൽ 24 എണ്ണത്തിൽ എൽഡിഎഫ് ലീഡ് ചെയ്‌ത്‌ ഭരണം നിലനിർത്തി. യുഡിഎഫ് 23 ഇടങ്ങളിൽ മുന്നേറി. എൻഡിഎ 6 ഇടങ്ങളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ തൃശൂരിൽ യുഡിഎഫ് വിമതന്റെ നിലപാട് നിർണായകമാകും. എന്നാൽ, തീരുമാനം പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് വിമതൻ എംകെ വർഗീസ് അറിയിച്ചു.

കോർപറേഷനുകൾ ഉൾപ്പടെ തദ്ദേശ ഭരണം എൽഡിഎഫ് നേടുകയാണ്. തിരുവനന്തപുരത്തെ 100 കോർപറേഷനുകളിൽ 48ഉം എൽഡിഎഫ് നേടി. 9 ഇടങ്ങളിൽ യുഡിഎഫ് മുന്നേറിയപ്പോൾ 30 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നു.

Also Read: ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിക്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം

കൊല്ലം കോർപറേഷനിൽ 55 എണ്ണത്തിൽ 31ഉം എൽഡിഎഫ് കയ്യടക്കി. 8 ഇടങ്ങളിൽ യുഡിഎഫും 6 ഇടങ്ങളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. കൊച്ചിയിലെ 74 കോർപറേഷനുകളിൽ 33 ഇടങ്ങളിൽ എൽഡിഎഫ് മുന്നേറിയപ്പോൾ 30 ഇടങ്ങളിൽ യുഡിഎഫ് നേട്ടമുണ്ടാക്കി. ഇവിടെ 5 കോർപറേഷനുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

കോഴിക്കോട് 75 കോർപറേഷനുകളിൽ 47 ഇടങ്ങളിൽ എൽഡിഎഫ്, യുഡിഎഫ്-15, ബിജെപി- 6 എന്നിങ്ങനെയാണ് കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE