തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിധിയെഴുതി കേരളം. പോളിങ് സമയം അവസാനിച്ചെങ്കിലും പല ബൂത്തുകളിലും നീണ്ടനിര തുടരുകയാണ്. വരിയിൽ നിന്ന എല്ലാവർക്കും സ്ളിപ്പ് നൽകിയതിനാൽ വോട്ട് രേഖപ്പെടുത്താം. വടകരയിൽ എട്ടുമണിവരെ വോട്ടെടുപ്പ് തുടരുമെന്നാണ് വിവരം. നിരവധിപേർ വോട്ട് ചെയ്യാനാകാതെ മടങ്ങിയ സാഹചര്യവും വടകരയിൽ ഉണ്ടായി.
ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം, 69.04 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. തിരുവനന്തപുരം-65.68, ആറ്റിങ്ങൽ-68.84, കൊല്ലം- 66.87, പത്തനംതിട്ട- 63.05, മാവേലിക്കര- 65.29, ആലപ്പുഴ-72.84, കോട്ടയം- 65.29, ഇടുക്കി-65.88, എറണാകുളം- 67.00, ചാലക്കുടി-70.68, തൃശൂർ-70.59, പാലക്കാട്- 71.25, ആലത്തൂർ- 70.88, പൊന്നാനി- 65.62, മലപ്പുറം- 69.61, കോഴിക്കോട്- 71.25, വയനാട്- 71.69, വടകര- 71.27, കണ്ണൂർ- 73.80, കാസർഗോഡ്- 72.52 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്. കുറവ് പത്തനംതിട്ടയിലും. 2.77 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. വോട്ടർമാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. പ്രമുഖ നേതാക്കളും സിനിമാ താരങ്ങളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അതേസമയം, തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏഴ് മരണങ്ങൾ റിപ്പോർട് ചെയ്തു.
Most Read| മുഴുവൻ വിവിപാറ്റ് സ്ളിപ്പുകളും എണ്ണുന്നത് അപ്രായോഗികം; സുപ്രീം കോടതി







































