പിഎസ്‌സി; അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി, 40 വയസാക്കി

ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43 വയസുവരെയും എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസുവരെയും അപേക്ഷിക്കാം.

By Senior Reporter, Malabar News
PSC May Be Give English Questions Along With Malayalam, Kannada And Tamil
Ajwa Travels

തിരുവനന്തപുരം: പിഎസ്‌സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്തി. ഇനിമുതൽ 40 വയസുവരെ ഉള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിർണായക തീരുമാനം.

ഒബിസി സംവരണ വിഭാഗങ്ങൾക്ക് 43 വയസുവരെയും എസ്‌സി/എസ്‌ടി വിഭാഗത്തിന് 45 വയസുവരെയും അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെൻഷൻ നിലവിൽ വരുമ്പോൾ 56 വയസായിരുന്നു സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം.

പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം 2013 ഏപ്രിൽ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 വയസായി വർധിപ്പിച്ചിരുന്നു. എന്നാൽ, പിഎസ്‌സി വഴി അപേക്ഷ സമർപ്പിക്കാനുള്ള ഉയർന്ന പ്രായപരിധി 36 വയസായി തുടരുകയായിരുന്നു.

ഇതാണ് ഇപ്പോൾ 40 വയസായി വർധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്‌ഗഡ് (40), മധ്യപ്രദേശ് (40), ഉത്തർപ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.

Most Read| ‘കേരള’ എന്നതിന് പകരം ‘കേരളം’; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE