തലസ്‌ഥാനത്ത് പിഎസ്‌സി ഉദ്യോഗാർഥികളുടെ പ്രതിഷേധം; പോലീസുമായി തർക്കം, സംഘർഷം

By Trainee Reporter, Malabar News
PSC Protest
Rep. Image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‌സി ഉദ്യോഗാർഥികളും പോലീസും തമ്മിൽ വൻ സംഘർഷം. റാങ്ക് പട്ടിക നിലനിൽക്കെ മറ്റൊരു വിജ്‌ഞാപനം ഇറക്കിയതിനെതിരെ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഉദ്യോഗാർഥികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.

ഇതേതുടർന്ന് പോലീസുമായി തർക്കമുണ്ടാവുകയും വൻ സംഘർഷാവസ്‌ഥ രൂപപ്പെടുകയും ചെയ്‌തു. സിപിഒ റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികളാണ് പ്രതിഷേധിക്കുന്നത്. ഇതിനിടെ പെട്രോളൊഴിച്ച് തീ കൊളുത്താനും റോഡിൽ കിടന്ന് പ്രതിഷേധിക്കാനും ശ്രമമുണ്ടായി. നിരവധി ഉദ്യോഗാർഥികളാണ് റോഡ് ഉപരോധിക്കാനെത്തിയത്. ഇതേത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഗതാഗതം സ്‌തംഭിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌ നീക്കുകയാണ്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE