തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.
ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാളെ കൂടി സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ദാന ചുഴലിക്കാറ്റിന്റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്. അതേസമയം, എറണാകുളം പറവൂർ മാട്ടുമ്മലിൽ കനത്ത മഴയിൽ പുഴയിൽ വീണ് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. മാട്ടുമ്മൽ തുരുത്ത് സ്വദേശി കുഞ്ഞൂഞ്ഞിന്റെ മൃതദേഹമാണ് മൂന്നു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പുഴയിൽ നിന്ന് കണ്ടെത്തിയത്. പുഴയ്‌ക്ക് സമീപം മാലിന്യം കളയാൻ പോയ കുഞ്ഞൂഞ്ഞ് അബദ്ധത്തിൽ പുഴയിൽ വീണതാകാം എന്നാണ് നിഗമനം.
Most Read| ഇറാന് തിരിച്ചടിയുമായി ഇസ്രയേൽ; ടെഹ്റാനിൽ കനത്ത വ്യോമാക്രമണം