കൊച്ചി: ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദി. വിവാഹ വസ്ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്ത്രങ്ങൾ, ചുരിദാർ എന്നിവയും ഇനി ഖാദിയിൽ ഒരുങ്ങും. ഇതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയുമായി (ഐഎഫ്ടികെ) ഖാദി ബോർഡ് ധാരണാപത്രം ഒപ്പുവച്ചു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) സഹായവും തേടും. നിലവിലുള്ള റെഡിമെയ്ഡ് യൂണിറ്റുകളിലും, തൊഴിലാളികൾക്ക് പീസ് വർക്ക് നൽകിയും നിർമിക്കുന്ന ഖാദിയുടെ കുട്ടിക്കുപ്പായം അടുത്ത മാസം മുതൽ വിൽപനയ്ക്ക് എത്തിക്കും.
സർക്കാർ, സഹകരണ, കേരള ബാങ്ക് ജീവനക്കാർ ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ് മേഖലയിൽ മികച്ച പ്രതികരണമുണ്ടാക്കിയതായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു.
Read Also: ‘അലഞ്ഞു തിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം വേണ്ട’; വിഡി സതീശൻ








































