ഫാഷൻ ഉൽപന്ന രംഗത്തേക്ക് ചുവടുവയ്‌ക്കാൻ ഒരുങ്ങി ഖാദി

By Staff Reporter, Malabar News
khadi-fashion
Ajwa Travels

കൊച്ചി: ഫാഷൻ ഉൽപന്നങ്ങളിലേക്കും പുതിയ ഡിസൈനുകളിലേക്കും പ്രവേശിക്കാൻ ഒരുങ്ങി ഖാദി. വിവാഹ വസ്‌ത്രങ്ങൾ, പാന്റ്സ് തുണി, പർദ, കുട്ടികളുടെ വസ്‌ത്രങ്ങൾ, ചുരിദാർ എന്നിവയും ഇനി ഖാദിയിൽ ഒരുങ്ങും. ഇതിനായി ഇൻസ്‌റ്റിറ്റ്യൂട്ട് ഒ‍ാഫ് ഫാഷൻ ടെക്നേ‍ാളജിയുമായി (ഐഎഫ്‌ടികെ) ഖാദി ബേ‍ാർഡ് ധാരണാപത്രം ഒപ്പുവച്ചു.

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഒ‍ാഫ് ഫാഷൻ ടെക്നേ‍ാളജിയുടെ (നിഫ്റ്റ്) സഹായവും തേടും. നിലവിലുള്ള റെഡിമെയ്‌ഡ്‌ യൂണിറ്റുകളിലും, തെ‍ാഴിലാളികൾക്ക് പീസ് വർക്ക് നൽകിയും നിർമിക്കുന്ന ഖാദിയുടെ കുട്ടിക്കുപ്പായം അടുത്ത മാസം മുതൽ വിൽപനയ്‌ക്ക് എത്തിക്കും.

സർക്കാർ, സഹകരണ, കേരള ബാങ്ക് ജീവനക്കാർ ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ് മേഖലയിൽ മികച്ച പ്രതികരണമുണ്ടാക്കിയതായി ഖാദി ബേ‍ാർഡ് വൈസ് ചെയർമാൻ പി ജയരാജൻ അറിയിച്ചു.

Read Also: ‘അലഞ്ഞു തിരിഞ്ഞു നടന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം വേണ്ട’; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE