മലപ്പുറം: കീഴുപറമ്പിൽ നടക്കുന്ന ഉത്തരമേഖലാ ജലോൽസത്തിന്റെ ഭാഗമായി നിർമിച്ച നാല് തോണികൾ ചാലിയാറിൽ ഇറക്കി. ഈ മാസം 16, 30 തീയതികളിലാണ് ജലോൽസവം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ ജലോൽസവം നടത്തിയിരുന്നില്ല. ഈ വർഷവും കോവിഡ് ഭീഷണി ഉണ്ടെങ്കിലും പ്രോട്ടോകോൾ പാലിച്ച് മികച്ച രീതിയിൽ തന്നെ ജലോൽസവം നടത്താനാണ് സംഘടകരുടെ തീരുമാനം.
37 അടി നീളത്തിലും 25 ഇഞ്ച് വീതിയിലുമാണ് നാല് തോണികളും നിർമിച്ചത്. ഒമ്പത് പേർക്ക് മൽസരിക്കാൻ സാധിക്കുന്ന തരത്തിലുള്ള തോണികളാണ് നിർമിച്ചതെങ്കിലും 15 പേർക്ക് വരെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് ഒരുക്കിയത്. നിർമാണം പൂർത്തിയാക്കിയ തോണികൾ പരമ്പരാഗത രീതിയിൽ ആഘോഷങ്ങളോടെയാണ് ചാലിയാറിൽ ഇറക്കിയത്.
Most Read: കോവിഡ് ഉയരുന്നു; രാജ്യത്ത് ഒമൈക്രോൺ വ്യാപനം രൂക്ഷമാകില്ലെന്നും വിലയിരുത്തൽ








































