തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായതെന്നും നിലവിൽ ഓക്‌സിജൻ ക്ഷാമം ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മെഗാ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കൂടുതൽ കോവിഡ് വാക്‌സിൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു എന്നും മന്ത്രി പറഞ്ഞു. ’50 ലക്ഷം ഡോസ് കൂടുതല്‍ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മെഗാ വാക്‌സിനേഷന്‍ നിന്നുപോകും’, കെകെ ശൈലജ പറഞ്ഞു.
കേരളത്തില്‍ 89 ശതമാനം പേര്‍ക്ക് ഇതുവരെ കോവിഡ് വന്നിട്ടില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തിൽ എത്ര പേര്‍ക്ക് വേണമെങ്കിലും കോവിഡ് ബാധിച്ചേക്കാമെന്നും മന്ത്രി വ്യക്‌തമാക്കി .
Read also: വൈഗയുടെ മരണം; അച്ഛൻ സനുമോഹൻ ഉടന്‍ കുടുങ്ങുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ