ഡെൽഹി: പ്രശസ്‌ത ഗായകന്‍ കെകെ (കൃഷ്‌ണകുമാര്‍ കുന്നത്ത്)യുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന പോലീസ് നിലപാട് തള്ളി ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. കുനാല്‍ സര്‍ക്കാര്‍. സാധാരണ ഒരു മനുഷ്യനെ പോലും രോഗിയാക്കുന്നതായിരുന്നു നസ്‌റുല്‍ മഞ്‌ജിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
സംഗീത പരിപാടി പകുതിയായപ്പോള്‍ തന്നെ കെകെ ശാരീരിക അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. അവശനായി തുടങ്ങിയപ്പോള്‍ തന്നെ രോഗാവസ്‌ഥ തിരിച്ചറിയുന്നതിലും സംയോജിതമായ ചികിൽസ നല്‍കുന്നതിലും കെകെയുടെ സെക്രട്ടറിക്ക് വീഴ്‌ച പറ്റി; ഡോ. കുനാല്‍ സര്‍ക്കാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെയും കെകെയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കുനാല്‍ സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. രണ്ടര മണിക്കൂറോളം അവശതയുണ്ടായിരുന്നു. ഇതിന് ശേഷമാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രതികരണം.
സംഗീത പരിപാടിക്ക് പിന്നാലെ കൊല്‍ക്കത്തയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ചായിരുന്നു കെകെയുടെ അന്ത്യം. പരിപാടിയുടെ വേദിയില്‍ കൊള്ളാവുന്നതിലും അധികം കാണികളുണ്ടായിരുന്നു. സ്‌റ്റേജിലെ കനത്ത ചൂടിനെക്കുറിച്ചും അദ്ദേഹം പരാതിപ്പെട്ടിരുന്നു.
Most Read: സൽമാൻ ഖാനും പിതാവിനും വധഭീഷണി







































