മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു

By Trainee Reporter, Malabar News
krishnakumar-kunnath
കൃഷ്ണകുമാർ കുന്നത്ത്
Ajwa Travels

മുംബൈ: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയസായിരുന്നു. കൊൽക്കത്തയിലെ ഒരു സ്‌റ്റേജ് പരിപാടിക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം കെകെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിച്ചതായി സ്‌ഥിരീകരിക്കുകയായിരുന്നു. നിരവധി ഭാഷകളിൽ പാടിയ രാജ്യത്തെ പ്രമുഖ ഗായകരിൽ ഒരാളാണ് കെകെ. 1990കളുടെ അവസാനത്തിൽ യുവാക്കൾക്കിടയിൽ ഹിറ്റായി മാറിയ പാൽ, യാരോൻ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്‌ദം നൽകിയത് കെകെയാണ്.

1999ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പോൽ നിരൂപക പ്രശസ്‌തി നേടിയിരുന്നു. 2000ത്തിന്റെ തുടക്കം മുതൽ അദ്ദേഹം പിന്നണി രംഗത്ത് സജീവമായിരുന്നു. വിവിധ ഭാഷകളിലായി 700 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആഷിഖ് ബനായ, അപ്‍നയിലെ ദിൽനശി, ഗാങ്‌സ്‌റ്ററിലെ റിലെ തൂഹി മേരി ശബ് ഹെ, കില്ലാറിലെ ഒ സനം തുടങ്ങിയവയെല്ലാം വൻ ഹിറ്റായിരുന്നു. മലയാളത്തിൽ പ്രത്വിരാജ് നായകനായ പുതിയ മുഖത്തിലെ രഹസ്യമായി എന്ന ഗാനവും ആലപിച്ചിട്ടുണ്ട്.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. കെകെയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കെകെയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

Most Read: മങ്കിപോക്‌സ്‌; രോഗികൾക്ക് ഐസൊലേഷൻ, മാർഗ നിർദ്ദേശവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE