തിരുവനന്തപുരം: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കാറിടിച്ചു കൊല്ലപ്പെട്ട കേസില്‍ സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ശ്രീറാം വെങ്കിട്ടരാമന് കൈമാറണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. തിരുവനന്തപുരം കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധിക്കുന്നതിനായി നല്‍കുക. കേസിലെ പ്രതിയും ഐഎഎസ് ഉദ്യോഗസ്‌ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് കോടതിയുടെ ഉത്തരവ്.
കേസില്‍ മൂന്നുതവണ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോടതി ഇദ്ദേഹത്തിന് അന്ത്യശാസനം നല്‍കിയിരുന്നു. ശേഷം കോടതിയില്‍ ഹാജരായ ശ്രീറാം കുറ്റപത്രം വായിച്ചു കേട്ടു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സി.സി.ടി.വി. ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് നേരത്തെ തന്നെ ഇദ്ദേഹം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നീട് കോടതി ശ്രീറാമിന് ജാമ്യം അനുവദിക്കുകയായിരുന്നു.
Read also: സിബിഐ വിലക്ക്; സർക്കാരിനെതിരെ ചെന്നിത്തല; സോണിയാ ഗാന്ധിയുടെ നിലപാടിന് പിന്തുണ
ശ്രീറാമിന്റെ സുഹൃത്തും കേസിലെ രണ്ടാം പ്രതിയുമായ വഫ ഫിറോസ് നേരത്തെ ഹാജരായി ജാമ്യമെടുത്തിരുന്നു.







































