തിരുവനന്തപുരം: ബിജെപിക്ക് ബദലാവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്നും കോൺഗ്രസിന് സാധിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ കോടിയേരി പരിഹസിച്ചു.
ട്രാക്ടർ ഓടിച്ചും കടലിൽ ചാടിയുമാണോ രാഹുൽ ഗാന്ധി ബിജെപിയെ തുരത്താൻ പോകുന്നത് എന്നായിരുന്നു കോടിയേരിയുടെ പരിഹാസം. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് ബിജെപി പറഞ്ഞത് കോൺഗ്രസ് എംഎൽഎമാരെ ലക്ഷ്യമിട്ടാണ്. സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം അസാധ്യമല്ലെന്നും കോടിയേരി പറഞ്ഞു.
ഹിന്ദു രാഷ്ട്രമെന്ന് പ്രചരിപ്പിച്ച് കൊണ്ട് ആർഎസ്എസ് ഭരണം സ്ഥാപിക്കാനാണ് നീക്കം. ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കൾ പാവപ്പെട്ടവരാണ്. അവർക്ക് എന്ത് ഗുണമാണ് നരേന്ദ്ര മോദിയുടെ ഭരണംകൊണ്ട് ഉണ്ടായിട്ടുള്ളത്? അയോധ്യയിൽ ക്ഷേത്രത്തിന് തറക്കല്ലിടാൻ മോദി പോയപ്പോൾ അതിനെ എതിർക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഞങ്ങളെ വിളിച്ചില്ലെന്നായിരുന്നു പരാതി. കൂടുതൽ പേർ ഇന്നും നാളെയുമായി കോൺഗ്രസ് വിടുമെന്നും കോടിയേരി പറഞ്ഞു.
Also Read: ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്







































