കൊച്ചി: കോതമംഗലം പള്ളി തര്‍ക്കത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കും. പള്ളി സിആര്‍പിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാരിന്റെ അപ്പീല്‍. ഉത്തരവ് നടപ്പാക്കുന്നത് കഴിഞ്ഞയാഴ്‌ച ഡിവിഷന്‍ ബെഞ്ച് തടഞ്ഞിരുന്നു.
മുന്‍ ഉത്തരവിനു വിരുദ്ധമായാണ് നിലവിലെ സിംഗിള്‍ ബെഞ്ച് വിധിയെന്നാണ് അപ്പീലില്‍ സര്‍ക്കാരിന്റെ ആരോപണം. ഹര്‍ജി ജസ്‌റ്റിസ് അലക്‌സാണ്ടര്‍ തോമസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. അതേസമയം, സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ പള്ളി ഏറ്റെടുക്കല്‍ വിഷയത്തില്‍ ഇടപെടില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
Read also: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമത്തിന് പ്രാധാന്യം







































