കോതമംഗലം പള്ളിക്കേസ്‌; ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തടഞ്ഞു

By Desk Reporter, Malabar News
kothamangalam-church
Ajwa Travels

കൊച്ചി: കോതമംഗലം പള്ളി സിആർപിഎഫിനെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് തടഞ്ഞു. സിംഗിൾ ബഞ്ചിന്റെ ഉത്തരവിന് എതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഈ മാസം 15ന് ഹരജി പരിഗണിക്കും. കോടതിയലക്ഷ്യ ഹരജിയിലെ ഉത്തരവിന്റെ നിയമസാധുതയും പരിശോധിക്കും.

അതേസമയം, വിഷയത്തിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചു. പള്ളി തർക്കം സംസ്‌ഥാന വിഷയമാണെന്നും കേന്ദ്ര സർക്കാരിനെ അനാവശ്യമായി വലിച്ചിഴക്കരുത് എന്നുമാണ് എഎസ്‌ജി കോടതിയെ അറിയിച്ചത്.

പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗത്തിന്റെയും വിശ്വാസം നേടാൻ സംസ്‌ഥാന സർക്കാരിനായില്ലെന്ന് കേന്ദ്രം പറഞ്ഞു. പ്രധാനമന്ത്രി മുൻകയ്യെടുത്ത് ഇരുകൂട്ടരുമായും ചർച്ച നടത്തുന്നുണ്ട്. സംസ്‌ഥാനം സഹായം ആവശ്യപ്പെട്ടാൽ കേന്ദ്രം പരിഗണിക്കുമെന്നും എഎസ്‌ജി അറിയിച്ചു.

Also Read:  സ്വപ്‌നയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; കേസ് എടുക്കണമെന്ന ഉത്തരവിന് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE