ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും

By Staff Reporter, Malabar News
wood smuggling case-kerala high court
Ajwa Travels

കൊച്ചി: ഓർത്തഡോക്‌സ്, യാക്കോബായ പള്ളിത്തർക്ക കേസ് ഇന്ന് ഹൈക്കോടതിയിൽ. പള്ളിയിൽ പ്രവേശിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആറ് പള്ളി കമ്മിറ്റികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. വിഷയത്തിൽ ഈ മാസം 29ന് മുൻപ് നിലപാട് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു.

അതേസമയം, പള്ളിത്തർക്കത്തിൽ സംസ്‌ഥാന സർക്കാരിന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. കോടതി ഉത്തരവുകൾ അടിയന്തരമായി നടപ്പാക്കണമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടെന്ന ഒഴിവുകഴിവുകൾ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

എല്ലാ സംവിധാനങ്ങളും ഉള്ള സർക്കാരിന്റെ ഈ നിസഹായാവസ്‌ഥ ഭയപ്പെടുത്തുന്നതാണ്. ഇരു സഭകളും തമ്മിലുള്ള ഭിന്നത അപകടകരമായ സാഹചര്യത്തിൽ ആണെന്നും ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്‌തമാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പള്ളിതർക്ക പ്രശ്‌നത്തിൽ സുപ്രീം കോടതി വിധി ഓർത്തഡോക്‌സ് സഭയ്‌ക്ക്‌ അനുകൂലമാണ്.

Read Also: അമിത് ഷായുമായുള്ള കൂടിക്കാഴ്‌ച സ്‌ഥിരീകരിച്ച് അമരീന്ദർ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE