ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി കോൺഗ്രസ് നേതാക്കൾ

By News Desk, Malabar News
congress leaders meet orthodox sabha president
Ajwa Travels

കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്‌ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു.

മാദ്ധ്യമങ്ങളെ അറിയിക്കാതെയായിരുന്നു നേതാക്കളുടെ സന്ദർശനം. സൗഹൃദ കൂടിക്കാഴ്‌ച എന്ന രീതിയിലാണ് നിലവിൽ നേതാക്കൾ പ്രതികരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ന് രാവിലെ 11 മണിയോടെയാണ് സഭാ ആസ്‌ഥാനത്ത് എത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും ഓർത്തഡോക്‌സ് സഭാ ആസ്‌ഥാനത്ത് എത്തിയിരുന്നു. അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹവും മടങ്ങിയത്. അതേസമയം, സഭാ തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പടെ കോൺഗ്രസ് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.

കൂടിക്കാഴ്‌ചയിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ല എന്ന് നേതാക്കൾ പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി ഉൾപ്പടെ കോട്ടയത്തെ പല സ്‌ഥലങ്ങളിലും കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യം ഈ കൂടിക്കാഴ്‌ചക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Also Read: രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE