ന്യൂഡെൽഹി: രാജ്യത്ത് കുത്തനെ ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കോൺഗ്രസ് അധ്യക്ഷനും എംപിയുമായ രാഹുൽ ഗാന്ധി. രാജ്യത്ത് ഉയർന്ന തലത്തിൽ വിലക്കയറ്റവും മറ്റും നിലനിൽക്കുമ്പോഴും സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ജിഡിപിയിൽ വൻ വളർച്ചയാണ് മോദി ജി നേടിയത്, അതായത് ‘ഗ്യാസ്-ഡീസൽ-പെട്രോൾ പ്രൈസ്’! പൊതുജനങ്ങൾ വിലക്കയറ്റത്താൽ ബുദ്ധിമുട്ടുന്നു, എന്നാൽ മോദി സർക്കാർ നികുതി പിരിക്കുന്ന തിരക്കിലാണ്,’ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
मोदी जी ने ‘GDP’ यानी गैस-डीज़ल-पेट्रोल के दामों में ज़बरदस्त विकास कर दिखाया है!
जनता महँगाई से त्रस्त, मोदी सरकार टैक्स वसूली में मस्त। pic.twitter.com/FsiG8ECajk
— Rahul Gandhi (@RahulGandhi) January 24, 2021
അതേസമയം, എണ്ണ ഉൽപാദിപാക്കുന്ന രാജ്യങ്ങളിൽ കോവിഡ് മഹാമാരി മൂലം ഉൽപാദനം കുറഞ്ഞതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. 80 ശതമാനം അസംസ്‌കൃത എണ്ണയും ഇറക്കുമതി ചെയ്യേണ്ട സ്‌ഥിയാണെന്നും മാത്രവുമല്ല എണ്ണയുടെ ആവശ്യകതയിലും വിതരണത്തിലും അസന്തുലിതാവസ്‌ഥ കാരണം ഇന്ധനവിലയിൽ സമ്മർദ്ദമുണ്ട് എന്നും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ കഴിഞ്ഞ ആഴ്‌ച പറഞ്ഞിരുന്നു.
‘നമ്മുടെ ആവശ്യത്തിന്റെ 80 ശതമാനം അസംസ്‌കൃത എണ്ണയും നമ്മൾ ഇറക്കുമതി ചെയ്യേണ്ടതുണ്ട്. എന്നാൽ കൊറോണ വൈറസ് കാരണം എണ്ണ ഉൽപാദിപ്പിക്കുന്ന പല രാജ്യങ്ങളും ഉൽപാദനം നിർത്തി വെക്കുകയോ കുറക്കുകയോ ചെയ്‌തിരിക്കുകയാണ്. ഇന്ധന ആവശ്യകതയിലെയും വിതരണത്തിലെയും അസന്തുലിതാവസ്‌ഥ കാരണം ഇന്ധനവിലയിൽ സമ്മർദ്ദമുണ്ട്,’ കേന്ദ്രമന്ത്രി കഴിഞ്ഞ ആഴ്‌ച പറഞ്ഞു.
Read Also: ഡോളർ കടത്ത് കേസ്; സ്‌പീക്കറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്‌റ്റംസ്