ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്

By News Desk, Malabar News
Malankara Church Row
Representational Image
Ajwa Travels

ന്യൂഡെൽഹി: മലങ്കര സഭാതർക്കവുമായി ബന്ധപ്പെട്ട് ഓർത്തഡോക്‌സ് വൈദികർക്കെതിരായ കോടതിയലക്ഷ്യ ഹരജിയിൽ സുപ്രീം കോടതി നോട്ടീസ്. ഓർത്തഡോക്‌സ് ബിഷപ്പുമാരായ തോമസ് മാർ അതാനിയസോസ്, യൂഹന്നാൻ മാർ മിലിത്തിയോസ്‌, തോമസ് പോൾ റമ്പാൻ തുടങ്ങി 21 ഓർത്തഡോക്‌സ് വൈദികർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ജോണി ഇപി, കോതമംഗലം മാർത്തോമൻ, ചെറിയപള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്‌തത്‌. 2017ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരിക്കുന്നത് പോലെ ബിഷപ്പുമാർ പള്ളി വികാരിമാർ ഉൾപ്പടെയുള്ളവരെ നിയമിക്കുന്നില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി.

1934ലെ സഭ ഭരണഘടന പാലിക്കാതെ പള്ളികളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യുന്നതായും ഹരജിയിൽ ആരോപിക്കുന്നു. 2017ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹരജികൾക്കൊപ്പം ഈ ഹരജിയും പരിഗണിക്കാമെന്ന് ജസ്‌റ്റിസുമാരായ ഇന്ദിര ബാനർജി, വി രാമസ്വാമി എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി. സീനിയർ അഭിഭാഷകൻ സഞ്‌ജയ്‌ പരേഖ്, അഭിഭാഷകൻ സനന്ദ് രാമകൃഷ്‌ണൻ എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

കഴിഞ്ഞ വർഷം ജനുവരിയിൽ ഫയൽ ചെയ്‌ത കോടതിയലക്ഷ്യ ഹരജിയിൽ ഒന്നാം എതിർകക്ഷിയായി ചീഫ് സെക്രട്ടറി ആയിരുന്ന ടോം ജോസിനെയും രണ്ടാം എതിർ കക്ഷിയായി മുൻ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയെയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുവരും വിരമിച്ചതിനെ തുടർന്ന് ഇവരെ എതിർകക്ഷികളുടെ പദവിയിൽ നിന്ന് ഒഴിവാക്കി, നിലവിൽ പദവി വഹിക്കുന്നവർ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം.

Also Read: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; 3 പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങാൻ ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE