കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണ് ഫറോക്ക് എക്സൈസ് റേഞ്ച് പിടികൂടിയത്. എട്ട് കുപ്പി മദ്യവുമായി വിനീഷ് കുണ്ടായിത്തോടിൽ നിന്നും പിടിയിലായി.
ഈ പ്രദേശങ്ങളിൽ വിദേശമദ്യം രഹസ്യമായി സൂക്ഷിച്ച് വൻ വിലക്ക് വിൽക്കുന്നതായി എക്സൈസിന് പരാതി ലഭിച്ചിരുന്നു. വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്സൈസ് സംഘം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടെയാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക്, ടി ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു







































