കോഴിക്കോട് 61 കുപ്പി മദ്യവുമായി രണ്ടുപേർ പിടിയിൽ

By News Desk, Malabar News
Two arrested with Illliquit liquer

കോഴിക്കോട്: 61 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. നല്ലൂർ സ്വദേശി പ്രജോഷ് (43), കുണ്ടായിത്തോട് സ്വദേശി വിനീഷ് (35) എന്നിവരാണ് പിടിയിലായത്. സ്‌കൂട്ടറിൽ 53 കുപ്പി മദ്യവുമായി പ്രജോഷിനെ നല്ലൂർ അങ്ങാടിയിൽ നിന്നാണ് ഫറോക്ക് എക്‌സൈസ് റേഞ്ച് പിടികൂടിയത്. എട്ട് കുപ്പി മദ്യവുമായി വിനീഷ് കുണ്ടായിത്തോടിൽ നിന്നും പിടിയിലായി.

ഈ പ്രദേശങ്ങളിൽ വിദേശമദ്യം രഹസ്യമായി സൂക്ഷിച്ച് വൻ വിലക്ക് വിൽക്കുന്നതായി എക്‌സൈസിന് പരാതി ലഭിച്ചിരുന്നു. വിഷുവിന് വിൽക്കാൻ മദ്യം സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഫറോക്ക് എക്‌സൈസ് സംഘം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നല്ലൂർ, കുണ്ടായിത്തോട് ഭാഗങ്ങളിൽ നിരീക്ഷണം ശക്‌തമാക്കിയിരുന്നു.

ഇതിനിടെയാണ് ഇരുവരും പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശൻ, പ്രിവന്റീവ് ഓഫിസർമാരായ പ്രവീൺ ഐസക്ക്, ടി ഗോവിന്ദൻ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Most Read: മണ്ണെണ്ണ വില കുത്തനെ കൂട്ടി; ലിറ്ററിന് 81 രൂപ, വിഹിതവും വെട്ടിക്കുറച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE