സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര

By Desk Reporter, Malabar News
Ambulance leaves with sister; The horse ran after 5 km

മനുഷ്യരേക്കാൾ സ്‌നേഹമെന്ന വികാരം കുറവാണ് മൃഗങ്ങൾക്ക് എന്ന ഒരു തെറ്റിദ്ധാരണ നമുക്കുണ്ട്. എന്നാൽ അത് അങ്ങനെയല്ല. മനുഷ്യരേക്കാൾ സ്‌നേഹവും കരുണയും ആത്‌മാർഥതയും മൃഗങ്ങൾക്കുണ്ട്. ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് രാജസ്‌ഥാനിലെ ഉദയ്‌പൂരിൽ നിന്ന് പുറത്തുവന്നത്.

അസുഖബാധിതയായ സഹോദരിയുമായി മൃഗശാലയിൽ നിന്ന് പുറപ്പെട്ട ആംബുലൻസിന് പിറകെ ഓടുന്ന കുതിരയാണ് വീഡിയോയിൽ ഉള്ളത്. ഉദയ്‌പൂരിലെ മൃഗാശുപത്രിയിലേക്കാണ് പെൺ കുതിരയെ കൊണ്ടുപോയത്. ആംബുലൻസിന് പിറകെ അഞ്ച് കിലോമീറ്റർ ഓടി കുതിര ആശുപത്രിയിൽ എത്തി.

സഹോദര സ്‌നേഹം കണ്ട ആശുപത്രി അധികൃതരും മൃഗശാല ജീവനക്കാരും ഇരു കുതിരകളെയും ഒന്നിച്ച് ആശുപത്രിയിൽ താമസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. സഹോദരി അസുഖം മാറി തിരിച്ചു വരുന്നതുവരെ കുതിര അവിടെ കഴിഞ്ഞു.

ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ‘ആരാണ് പറഞ്ഞത് മൃഗങ്ങൾക്ക് വികാരങ്ങൾ ഇല്ല എന്ന്’ – വീഡിയോയിൽ ചോദിക്കുന്നു.

Most Read:  കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE