മലപ്പുറം: എടപ്പാൾ മാണൂർ സംസ്‌ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
കാസർകോഡ് നിന്ന് എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു ടൂറിസ്‌റ്റ് ബസ്. പരിക്കേറ്റവരെ എടപ്പാളിലെയും കോട്ടയ്‌ക്കലിലെയും സ്വകാര്യ ആശുപത്രികളിലും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.
Most Read| ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്