കോഴിക്കോട്: ജില്ലയിലെ ചൂലാംവയലില്‍ കെഎസ്ആര്‍ടിസി ബസ് രണ്ടു വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. ഓട്ടോ ടാക്സിയിലും ഗുഡ്സ് ഓട്ടോയിലും ഇടിച്ചാണ് ബസ് മറിഞ്ഞത്. നിരവധി പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വയനാട്ടില്‍ നിന്ന് കോഴിക്കോടേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളിലും ഇടിച്ച് മറിഞ്ഞത്.
ഉച്ചക്ക് മൂന്നു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ ഏഴുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ബസ് ഇറക്കത്തില്‍ നിയന്ത്രണംവിട്ട് ഗുഡ്സ് ഓട്ടോയിലും പിന്നീട് ഓട്ടോ ടാക്സിയിലും ഇടിക്കുകയായിരുന്നു.
Most Read: കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്







































