കേസുകൾ നിരവധി; മലപ്പുറം ജില്ലയിൽ രണ്ട് യുവാക്കൾക്ക് പ്രവേശന വിലക്ക്

By Trainee Reporter, Malabar News
banned entering in malappuram
Ajwa Travels

മലപ്പുറം: നിരവധി കേസുകളിൽ പ്രതികളായ യുവാക്കൾക്ക് മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. അങ്ങാടിപ്പുറം വലമ്പൂർ പണിക്കർകുന്നിൽ വീട്ടിൽ മുഹമ്മദ് ആദിൽ (25), കാളികാവ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെങ്കോട് സ്വദേശി സുഫൈൽ (30) എന്നിവർക്കാണ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. സാമൂഹിക പ്രവർത്തനങ്ങൾ തടയൽ നിയമ (കാപ്പ) പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ഒരു വർഷത്തേക്കാണ് യുവാക്കൾക്ക് വിലക്ക് ഉള്ളത്. തൃശൂർ മേഖലാ ഡിഐജിയാണ് വിലക്ക് ഏർപ്പെടുത്തിയ ഉത്തരവിട്ടത്. ആദിലിനെതിരെ പെരിന്തൽമണ്ണ, മങ്കട പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരവധി കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുള്ളതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

യുവാക്കൾക്ക് ഇനി ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ മുൻ‌കൂർ അനുമതി വേണം. അതേസമയം, ജില്ലയിൽ സ്‌ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ പേർക്കെതിരെ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Most Read: പുരാവസ്‌തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE