പുരാവസ്‌തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ

By Syndicated , Malabar News
VM SUDHEERAN
Ajwa Travels

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ തികച്ചും അസാധാരണനായ കുറ്റവാളിയാണെന്ന് സുധീരൻ പറയുന്നു.

സംസ്‌ഥാന പോലീസിലെ ഉന്നത ഓഫീസർമാരുമായി വഴിവിട്ട ഇടപാടുകളാണ് മോൻസണുള്ളതെന്ന് വ്യക്‌തമാണ്. കൂടാതെ ഇയാൾക്കെതിരായ എഫ്‌ഐആർ ക്രൈംബ്രാഞ്ച് ഒളിപ്പിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട് പുറത്തുവിട്ടിരുന്നു. അതിനാൽ കേസ് സിബിഐയെ ഏൽപ്പിക്കണം എന്നാണ് സുധീരന്റെ ആവശ്യം.

അതേസമയം, മോൻസൺ മാവുങ്കലിന് എതിരെയുള്ള കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജി സ്‌പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് കേസിൽ മേൽനോട്ടം വഹിക്കും. സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

Read also: ഈ രാജ്യം ബിജെപിയുടേതല്ല, കര്‍ഷകരുടേതാണ്; പൊട്ടിത്തെറിച്ച് പ്രിയങ്കാ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE