കാസർഗോഡ്: ജില്ലയിലെ ചില റൂട്ടുകളിലേക്ക് രണ്ട് വർഷത്തിലേറെയായി നിർത്തിവച്ച ബസ് സർവീസുകൾ പുനഃരാരംഭിച്ചില്ലെന്ന പരാതി വ്യാപകം. കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദേശസാൽകൃത റൂട്ടുകളായ കാസർഗോഡ്-അഞ്ചംങ്ങാടി-പെരുമ്പളപാലം, കാസർഗോഡ്-നായൻമാർമൂല-പെരുമ്പളപ്പാലം, കോളിയടുക്കം എന്നീ റൂട്ടുകളിലേക്കുള്ള കെഎസ്ആർടിസി സർവീസുകളാണ് ഇതുവരെ പുനഃരാരംഭിക്കാത്തത്.
നിലവിൽ സ്കൂളുകൾ കൂടി തുറന്ന സാഹചര്യത്തിൽ വിദ്യാർഥികൾ വാഹന സൗകര്യമില്ലാതെ വലയുകയാണ്. ഈ റൂട്ടുകളിലുള്ള നിരവധി സ്കൂളുകളിൽ പഠിക്കുന്ന നൂറുകണക്കിന് വിദ്യാർഥികളെയാണ് ബസ് സർവീസ് ഇല്ലാത്തത് ബാധിക്കുന്നത്. ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നതിനാൽ യാത്രാപ്രശ്നം പരിഹരിക്കുന്നതിനായി ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതരെ സമീപിച്ചിരിക്കുകയാണ്.
Read also: ത്രിപുര തിരഞ്ഞെടുപ്പ്; എന്ത് നടപടി സ്വീകരിച്ചുവെന്ന് സുപ്രീം കോടതി






































