തൃശൂർ: കുന്നംകുളം കെ സ്വിഫ്റ്റ് അപകടത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
തൃശൂർ കുന്നംകുളത്ത് വച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക്അപ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങുകയായിരുന്നു.
Most Read: സിബിഎസ്ഇക്ക് അടുത്ത വർഷം മുതൽ ഒറ്റ ബോർഡ് പരീക്ഷ







































