ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്‌താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി. പിന്നാലെ എഐസിസി വക്‌താവ് സ്‌ഥാനത്തു നിന്ന് ഖുശ്ബുവിനെ ഒഴിവാക്കി.
പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പാര്‍ട്ടിയുടെ ഉന്നത തലത്തിലുള്ള ചില ശക്‌തികള്‍ തന്നെപ്പോലെ ആത്‍മാര്‍ഥമായി നില്‍ക്കുന്നവരെ ഒതുക്കാനാണു ശ്രമിക്കുന്നതെന്നു സോണിയാ ഗാന്ധിക്കുള്ള രാജിക്കത്തില്‍ ഖുശ്ബു വ്യക്‌തമാക്കുന്നു.
Also Read: സിദ്ദീഖ് കാപ്പനെ വിട്ടു കിട്ടാനുള്ള കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഖുശ്ബു ഇന്ന് ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ഡല്‍ഹിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയില്‍ നിന്നാകും ഖുശ്ബു പാര്‍ട്ടി അംഗത്വം സ്വീകരിക്കുക എന്നും റിപ്പോര്‍ട്ട് ഉണ്ട്.