കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജമദ്യം കഴിച്ച് മലയാളികളടക്കം പത്തുപേർ മരിച്ചതായി വിവരം. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധിപ്പേർ ആശുപത്രിയിൽ ചികിൽസയിലാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വ്യാജമദ്യം കഴിച്ച നിർമാണ തൊഴിലാളികളാണ് ദുരന്തത്തിൽപ്പെട്ടത്.
മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും ഉണ്ടെന്നാണ് സൂചന. ഫർവാനി, ആദാൻ ആശുപത്രികളിലുള്ള പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. പലർക്കും കാഴ്ചശക്തി നഷ്ടമായെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. സമ്പൂർണ മദ്യനിരോധനമുള്ള രാജ്യമാണ് കുവൈത്ത്. അനധികൃത വാറ്റുകാരാണ് ഇവിടെ മദ്യം എത്തിക്കുന്നത്.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ



































