കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ ഹരിതയുടെ പരാതി വനിതാ ഇൻസ്‌പെക്‌ടർ അന്വേഷിക്കും. ചെമ്മങ്ങാട് ഇൻസ്‌പെക്‌ടർ അനിതാ കുമാരിക്കാണ് അന്വേഷണ ചുമതല. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്തും.
ഹരിത പ്രവർത്തകർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ്, ജനറൽ സെക്രട്ടറി പിഎ വഹാബ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസേടുത്തത്. ലൈംഗീക അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്.
അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെയാണ് പരാതി നൽകിയ 10 ഹരിത പ്രവർത്തകരുടെയും വിശദമായ മൊഴി വനിത ഇൻസ്‌പെക്‌ടർ രേഖപ്പെടുത്തുന്നത്. പരാതിക്കാരികളിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരിൽ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവർ അയൽ സംസ്‌ഥാനങ്ങളിലും വിദേശത്തുമാണ്.
Malabar News: ഉദുമ മുക്കുപണ്ട തട്ടിപ്പ് കേസ്; ബാങ്ക് അപ്രൈസര്‍ പിടിയില്‍







































