തിരുവനന്തപുരം: തലസ്ഥാനത്ത് മണ്ണിനടിയിൽപ്പെട്ട് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശികളായ വിമൽ കുമാർ, ഷിബു എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് കരകുളം കെൽട്രോൺ ജംഗ്ഷന് സമീപമാണ് അപകടം നടന്നത്.
ആശുപത്രി കെട്ടിടത്തിനുള്ള നിർമാണ ജോലിയിലായിരുന്നു തൊഴിലാളികൾ. ബേസ്മെന്റിനായി വാനം വെട്ടുന്നതിനിടയിൽ മണ്ണിടിഞ്ഞ് വീണുവെന്നാണ് വിവരം. ഉച്ചക്ക് 12 മണിക്കാണ് സംഭവം. ഒരാളുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ഒരാളുടെ മൃതദേഹം പേരൂർക്കടയിലെ ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.
Most Read: വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്






































