കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കും. ഡിജിസിഎയുടെ നിര്‍ദേശപ്രകാരം വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായി.
2020 ഓഗസ്‌റ്റ് 7നു ‘സി’ കാറ്റഗറിയിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ടതിനു പിന്നാലെയാണ് വലിയ വിമാനങ്ങൾക്കു കരിപ്പൂർ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. സൗദി ഉള്‍പ്പടെ ഗള്‍ഫ് നാടുകളിലേക്ക് ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാന സര്‍വീസ് ഇല്ലാതായത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു. തുടർന്ന് നിയന്ത്രണം പിൻവലിക്കണമെന്നു ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടു. വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ ഡെൽഹിയിൽ ഡിജിസിഎ യോഗം ചേർന്ന്, കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്‌ധ സമിതിയെ നിയോഗിക്കുകയായിരുന്നു.
Also Read: കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യത; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്








































