പാലക്കാട്: നഗരസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി ഭരണം നിലനിർത്തി. യുഡിഎഫ് രണ്ടാം സ്‌ഥാനത്തെത്തിയപ്പോൾ മൂന്നാം സ്‌ഥാനത്തുള്ള ഇടതുമുന്നണിക്ക് രണ്ടക്കം തികക്കാൻ കഴിഞ്ഞില്ല. ബിജെപി 29 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് 14 സീറ്റിലും ഇടതുമുന്നണി ആറ് സീറ്റിലേക്കും വിജയിച്ചു. യുഡിഎഫിന്റെ രണ്ട് വിമതരും വെൽഫെയർ പാർട്ടിയുടെ ഒരു സ്‌ഥാനാർഥിയും ഇവിടെ വിജയം നേടിയിട്ടുണ്ട്.
പാലക്കാട് നഗരസഭ വിജയം ജനങ്ങൾക്ക് സമർപ്പിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് ഇ കൃഷ്‌ണദാസ് പറഞ്ഞു. കോൺഗ്രസിന്റെ വാദങ്ങൾ പൂർണമായും ജനം തള്ളി. ഇതുവരെ പാലക്കാട് ജില്ലയിൽ ജയിക്കാത്ത സ്‌ഥലങ്ങളിൽ പോലും വിജയം നേടാനായി. പാലക്കാട് മുനിസിപ്പാലിറ്റി ബിജെപിയുടെ ഗുജറാത്താണെന്ന് പാർട്ടി വക്‌താവ് സന്ദീപ് വാര്യർ പ്രതികരിച്ചു.
Read Also: കണ്ണൂർ കോർപറേഷൻ; യുഡിഎഫിന് കേവല ഭൂരിപക്ഷം