മാവേലിക്കരയിൽ അനിശ്‌ചിതത്വം; മൂന്ന് മുന്നണികൾക്കും തുല്യ സീറ്റുകളിൽ വിജയം

By Team Member, Malabar News
Malabarnews_ldf udf bjp
Representational image
Ajwa Travels

മാവേലിക്കര : മാവേലിക്കര നഗരസഭയിൽ ഭരണം ആർക്ക് ലഭിക്കുമെന്നതിൽ ആശങ്ക. മൂന്നു മുന്നണികളും വിജയിച്ച സീറ്റുകൾ ഇവിടെ തുല്യമാണ്. വോട്ടെണ്ണൽ പൂർത്തിയായതോടെ മാവേലിക്കര നഗരസഭയിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ എന്നീ മൂന്ന് മുന്നണികളും 9 സീറ്റുകളിൽ വീതമാണ് വിജയം നേടിയത്. ഇതോടെ ഇവിടെ ഭരണം ത്രിശങ്കുവിൽ നിൽക്കുകയാണ്.

കൂടുതൽ ആവേശം നൽകുന്ന കാര്യം ഇവിടെ ഒരു സ്വതന്ത്രൻ കൂടി വിജയിച്ചുവെന്നതാണ്. അതായത് ഇനി മാവേലിക്കര നഗരസഭ ആര് ഭരിക്കുമെന്നത് ഈ സ്വതന്ത്രന്റെ കൈകളിലാണ്. പതിമൂന്നാം വാർഡിൽ നിന്നുമാണ് എൽഡിഎഫ് വിമതനായ ശ്രീകുമാർ വിജയിച്ചിരിക്കുന്നത്. ഇതോടെ മാവേലിക്കരയിൽ ആര് ഭരണത്തിൽ വരുമെന്ന കാര്യത്തിൽ അനിശ്‌ചിത്വം തുടരുകയാണ്.

Read also : കൊച്ചി കോര്‍പ്പറേഷനില്‍ ഒരിടത്ത് ടോസ് ഇട്ട് വിജയിയെ തീരുമാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE